റോഡിന്‍റെ വശങ്ങളിലും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് കുടുംബം; പ്രതിഷേധത്തിന് വേറിട്ട മാതൃക

നല്ല പൂന്തോട്ടം ഏതൊരു വീടിന്റേയും ഭംഗി വര്‍ധിപ്പിക്കും. വീടിന്റെ മാത്രമല്ല റോഡിന്റെ ഭംഗി വര്‍ധിപ്പിക്കാനും പൂന്തോട്ടങ്ങള്‍ക്കാവും. വീടിനോട് ചേര്‍ന്നുള്ള റോഡിന്റെ വശങ്ങളില്‍ പൂന്തോട്ടം ഉണ്ടാക്കി മാതൃകയായിരിക്കുകയാണ് കൊല്ലം പട്ടാഴി സ്വദേശിയായ ചന്ദ്രചൂഡനും കുടുംബവും. ജമന്തി, കൊങ്ങിണി, വാടാമുല്ല, കണ്ണാടി ചെടി, ബോഗന്‍ വില്ല അങ്ങനെ നിരവധി ചെടികള്‍ ഈ പൂന്തോട്ടത്തില്‍ ഉണ്ട്.
Read Also : പൊലീസ് അനാവശ്യമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് തൃശൂരിൽ ട്രാൻസ്ജെൻഡർമാരുടെ പ്രതിഷേധ മാർച്ച്
ഇത് വെറും പൂന്തോട്ടം മാത്രമല്ല ഒരു പ്രതിഷേധം കൂടിയാണ്. പട്ടാഴി സ്വദേശിയായ ചന്ദ്രചൂഡന്‍ റോഡിന്റെ ഇരുവശത്തെയും കാട് വൃത്തിയാക്കാന്‍ ഏറെക്കാലമായി തൊഴിലുറപ്പുകാരെ സമീപിക്കുന്നു. റോഡ് വൃത്തിയായിട്ടും വശങ്ങള്‍ വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അങ്ങനെയാണ് സ്വന്തമായി റോഡരികില്‍ ചന്ദ്രചൂഡന്‍ പൂന്തോട്ടം നിര്‍മിച്ചത്.
നിര്‍മിച്ച പൂന്തോട്ടം കൃത്യമായി പരിപാലിക്കാനും ചന്ദ്രചൂഡനും വീട്ടുകാരും ശ്രദ്ധിക്കുന്നുണ്ട്. തലവൂര്‍ പഞ്ചായത്തിന്റേയും പട്ടാഴി പഞ്ചായത്തിന്റേയും അതിര്‍ത്തി പങ്കിടുന്ന സ്ഥലം ആയതിനാലാണ് തൊഴിലുറപ്പ് നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടത്.
Story Highlights – garden, gardening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here