വനിതാ ഫുട്ബോൾ താരങ്ങൾക്ക് പ്രസവാവധിയും കരാർ തുകയുടെ മൂന്നിൽ രണ്ടുഭാഗം പ്രതിഫലം നൽകാൻ ഫിഫ

വനിതാ ഫുട്ബോൾ താരങ്ങൾക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് ചരിത്രപരമായ തീരുമാനവുമായി ഫിഫ. വെള്ളിയാഴ്ച ചേർന്ന ഫിഫ കൗൺസിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

വനിതാ താരങ്ങൾക്ക് ചുരുങ്ങിയത് 14 ആഴ്ച പ്രസവാവധി അനുവദിക്കാനാണ് തീരുമാനം. പ്രസവത്തിനു ശേഷം ചുരുങ്ങിയത് എട്ട് ആഴ്ചയും അവധി ലഭിക്കും. പ്രസവാവധിയ്ക്ക് പോകുന്ന താരങ്ങൾക്ക് കരാർ തുകയുടെ മൂന്നിൽ രണ്ടുഭാഗം പ്രതിഫലമായി നൽകണമെന്നും നിർദേശത്തിലുണ്ട്.

ഇതിനു പുറമേ, പ്രസവാവധി പൂർത്തിയാക്കി തിരികെ എത്തുന്ന താരത്തെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും വൈദ്യസഹായവും ക്ലബ്ബ് ഉറപ്പാക്കണമെന്നും ഫിഫ നിർദേശിച്ചു.

Story Highlights FIFA to pay women football players maternity leave and two-thirds of the contract amount

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top