ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു.
66 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ കേരള കേഡറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2005-08 വരെ സിആർപിഎഫ് ഐജിയായും 2015 മുതൽ 2017 വരെ ഇന്റലിൻസ് ബ്യൂറോ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർവീസിൽ നിന്നും വിരമിച്ച ശേഷം 2017ൽ കശ്മീർ പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകൾക്ക് കേന്ദ്ര സർക്കാരിന്റെ മധ്യസ്ഥനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്ന് 2019 ലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശർമയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Story Highlights Former Lakshadweep administrator and former intelligence chief Dineshwar Sharma dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top