രാജ്യത്ത് ആദ്യ വാക്സിന് പരമാവധി വില 730 രൂപ; നൽകുന്നത് മുൻഗണനാക്രമം അനുസരിച്ച് 30 കോടി പേർക്ക്

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് സജ്ജമാകുന്നു. ആദ്യ വാക്സിന് പരമവവധി വില 730 രൂപയായിരിക്കും. ആദ്യം വാക്സിൻ നൽകുക മുൻഗണനാക്രമം അനുസരിച്ച് 30 കോടി പേർക്കായിരിക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകേണ്ടവരുടെ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. വാക്സിൻ വിതരണത്തിന് സംസ്ഥാനങ്ങളിൽ നേതൃത്വം നൽകാൻ ത്രിതല സംവിധാനമാകും ഉപയോഗിക്കുക. രാഷ്ട്രീയ പാർട്ടി നേതൃത്വത്തെ കൂടി ഉൾപ്പെടുത്തി സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള ത്രിതല സംവിധാനം. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സർവകക്ഷി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യപ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ, വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുക.
Story Highlights – India will get Covid vaccine at less than Rs 730 per dose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here