ഇന്ത്യൻ നാവിക സേനയുടെ നിറങ്ങളിലുള്ള എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ലോക്ഹീഡ് മാർട്ടിൻ

ഇന്ത്യൻ നാവിക സേനയുടെ നിറങ്ങളിലുള്ള എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട്
അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ. ഇന്ത്യൻ നാവികസേനയ്ക്കായായാണ് അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നത്.

‘നേവി ദിനത്തിൽ ഇന്ത്യൻ നേവിയുടെ എംഎച്ച് -60 ആർ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പങ്കിടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നാണ് ഹെലികോപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ലോക്ഹീഡ് മാർട്ടിൻ ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്തത്.

അന്തർവാഹിനികളെയും കപ്പലുകളെയും കണ്ടെത്താനും ആക്രമിക്കാനും സാധിക്കുന്ന ഹെലികോപ്റ്റർ കരാറിൽ 2019ലാണ് ഇന്ത്യ ഒപ്പുവച്ചത്. ഏകദേശം 19,164.67 കോടി രൂപയുടെ കരാറാണിത്.

Story Highlights Release of the first image of the Indian Navy colors MH-60 Romeo helicopter Lockheed Martin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top