30 ദിവസത്തെ സൗജന്യ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം

Amazon Prime with 30 days free streaming offer

30 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡിയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ഫെസ്റ്റിന് മറുപടിയായി ‘ നോ ഫെസ്റ്റ്, ജെസ്റ്റ് ഫാക്ട്‌സ് ‘ എന്ന വാചകത്തോടെയാണ് സൗജന്യ സ്ട്രീമിംഗുമായി ബന്ധപ്പെട്ട പരസ്യം ആമസോണ്‍ പങ്കുവച്ചത്.

Read Also : ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം

തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സുരരൈ പ്രോട്ര് ഉള്‍പ്പെടെ നിരവധി ബിഗ് ബജറ്റ് സിനിമകള്‍ കൊവിഡ് പ്രതിസന്ധി കാരണം ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് റിലീസ് ചെയ്തത്. മലയാളത്തിലെ സൂഫിയും സുജാതയും, സീ യു സുണ്‍ എന്നീ ചിത്രങ്ങളും ആമസോണ്‍ പ്രൈം വിഡിയോയിലാണ് റിലീസ് ചെയ്തത്.

Story Highlights Amazon Prime with 30 days free streaming offer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top