കർഷക പ്രതിഷേധം; ഭാവി പരിപാടികൾ ഉച്ചക്ക് രണ്ടു മണിക്ക് സ്വീകരിക്കാൻ യോഗം

farmers protest meeting today

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവിലാണ് കിസാൻ മുക്തി മോർച്ച നേതാക്കൾ യോഗം ചേരുന്നത്. അതേസമയം, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. രാജ്യതലസ്ഥാനത്ത് സുരക്ഷാ സന്നാഹം വർധിപ്പിച്ചു.

Read Also : കർഷക പ്രതിഷേധത്തെ പിന്തുണച്ച് റാലി; തേജസ്വി യാദവിനും കൂട്ടാളികൾക്കുമെതിരെ കേസ്

അതേസമയം, കർഷക പ്രതിഷേധത്തെ പിന്തുണച്ച് പട്ന റാലി നടത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിനും കൂട്ടാളികൾക്കുമെതിരെ കേബിഹാർ പൊലീസ് കേസെടുത്തിരുന്നു. തേജസ്വിക്കൊപ്പം മറ്റ് 18 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അനുമതി വാങ്ങാതെ റാലി നടത്തിയതിനാണ് കേസ്. റാലി നടത്തിയതിലൂടെ കൊവിഡ് പടർത്താൻ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. പട്നയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് തേജസ്വി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയത്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ സമ്മതമെന്ന് ഉത്തരം നൽകാതെ പിന്മാറില്ലെന്ന നിലപാടില്ലാണ് കർഷകർ. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കർഷകർ നീങ്ങി തുടങ്ങി. ഇതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷാ വിന്യാസം വർധിപ്പിച്ചു.

Story Highlights farmers protest meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top