Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം

December 6, 2020
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊവിഡ് ജാ​ഗ്രതയിൽ മുന്നണികൾ കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു.

കൊവിഡ് ജാ​ഗ്രതയിൽ തിരുവനന്തപുരത്തെ പേരൂര്‍ക്കട, കൊല്ലം ചിന്നക്കട തുടങ്ങി കലാശക്കൊട്ടിന്‍റെ പരമ്പരാഗത കേന്ദ്രങ്ങളെല്ലാം ഒഴിഞ്ഞുകിടന്നു. എന്നാൽ പ്രചാരണത്തിന് ഒട്ടും കുറവു വരുത്താതെ നേതാക്കളും സ്ഥാനാർത്ഥികളും റോ‍ഡ് ഷോയിൽ അണിനിരന്നു. തുറന്ന ജീപ്പിലും ബൈക്കിലുമായി സ്ഥാനാർത്ഥികൾ അണികൾക്ക് ആവേശം പകർന്നു നൽകി. കൊവിഡ് മാനദണ്ഡം തെറ്റിച്ചാൽ കേസെടുക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ആവേശം അത്രമേൽ ഉയർന്നില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്.

Story Highlights Local body election, Kottikalasham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here