തദ്ദേശ തെരഞ്ഞെടുപ്പ്; നാളെ മുതല്‍ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും

Local elections; CM will go directly for the campaign from tomorrow

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരിട്ട് ഇറങ്ങും. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും. നാളെ മുതല്‍ അഞ്ച് ദിവസം മുഖ്യമന്ത്രി പ്രചാരണ രംഗത്തുണ്ടാകും.

ധര്‍മ്മടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും. വെള്ളിയാഴ്ച മണ്ഡലം ഓഫീസില്‍ വച്ച് മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങാത്തത് മറ്റ് മുന്നണികള്‍ പ്രചാരണായുധമാക്കിയിരുന്നു.

Story Highlights Local elections; CM will go directly for the campaign from tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top