നിഗൂഢതയുടെ ലോഹത്തൂണുകൾ; പിന്നിൽ ഒരു സംഘം കലാകാരന്മാരെന്ന് അഭ്യൂഹം

Monoliths instagram artists rumour

ലോകത്തിൻ്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട നിഗൂഢമായ ലോഹത്തൂണുകൾക്ക് പിന്നിൽ ഒരു സംഘം കലാകാരന്മാരെന്ന് അഭ്യൂഹം. ദി മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലെ ചില പോസ്റ്റുകളാണ് ഇത്തരം ഒരു അഭ്യൂഹം ഉയരാനുള്ള കാരണം.ഇവരുടെ ഇൻസ്റ്റഗ്രാം പെജിൽ തുടർച്ചയായി ഈ ലോഹത്തൂണുകളുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ വില്പനയ്ക്കും വെച്ചിരുന്നു. ഇതിനു പിന്നാലെ നിങ്ങളാണോ നിഗൂഢത്തൂണുകൾക്ക് പിന്നിൽ എന്ന് ചിലർ ചോദിച്ചു. ‘നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അത് ശരിയായിരിക്കാം’ എന്നാണ് ഇവർ ആ ചോദ്യത്തിനു മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് ഇത്തരം ഒരു അഭ്യൂഹം ഉയർന്നത്.

നവംബർ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലായി തിളങ്ങുന്ന ലോഹത്തൂണുകൾ മുളച്ച് തുടങ്ങിയത്. ആദ്യം പ്രത്യക്ഷപ്പെട്ടത് യൂടായിലായിരുന്നു. ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കു ശേഷം യൂടായിൽ നിന്ന് തൂൺ അപ്രത്യക്ഷമായി. അതിനു തൊട്ടടുത്ത ദിവസം റൊമാനിയയിൽ തൂൺ പൊങ്ങി.

Read Also : പിറ്റ്സ്ബ​ർ​ഗിലും ലോഹത്തൂൺ; ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ഇതിനോടകം പൊങ്ങിയത് നാല് ലോഹത്തൂണുകൾ

പിറ്റേന്ന് യൂടായിൽ നിന്ന് കാണാതായ നി​ഗൂഢ ലോഹത്തൂൺ കണ്ടെത്തി. ഒരു സംഘം ആളുകൾ ചേർന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. ഇതിന് പിന്നാലെ നിഗൂഢതയേറ്റി റൊമാനിയയിലെ ലോഹത്തൂൺ അപ്രത്യക്ഷമായി. റൊമാനിയയിലെ തൂൺ എവിടെ പോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്.

യൂടായ്ക്കും റൊമാനിയയ്ക്കും പിന്നാലെ കാലിഫോർണിയയിലും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു. കാലിഫോർണിയയിലെ അടാസ്കഡേറോ മലയ്ക്ക് മുകളിലാണ് ലോഹത്തൂൺ കണ്ടെത്തിയിരിക്കുന്നത്. സ്റ്റെിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഈ ലോഹത്തൂണിന് 10 അടി നീളവും 18 ഇഞ്ച് വീതിയുമുണ്ട്.

അവസാനത്തെ തൂൺ പിറ്റ്സ്ബർഗിലാണ് പ്രത്യക്ഷപ്പെട്ടത്. ആളൊഴിഞ്ഞ പ്രദേശങ്ങളായ മരുഭൂമിയിലും കുന്നിൻമുകളിലുമാണ് ലോഹത്തൂൺ കണ്ടതെങ്കിൽ പിറ്റ്സ്ബർ​ഗിൽ ജനക്കൂട്ടത്തിന് ഒത്ത നടുവിലാണ് ലോഹത്തൂൺ സ്ഥിതി ചെയ്യുന്നത്. പിറ്റ്സ്ബർ​ഗിലെ ഒരു ബേക്കറിക്ക് മുന്നിലാണ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടത്.

Story Highlights Monoliths by instagram artists rumour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top