തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് നിർത്തണമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

കേരള സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ തെളിവ് പുറത്തുവിടാൻ പിണറായി തയാറാകണം. കേന്ദ്ര ഏജൻസികൾ എവിടെയും സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കാൻ നീക്കം നടത്തിയിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് എതിരെയുള്ള അന്വേഷണമാണോ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്നും കേന്ദ്ര ഏജൻസികൾക്കെതിരെ കുതിര കയറിയാൽ അന്വേഷണം അവസാനിപ്പിക്കുമെന്ന് ആരും കരുതേണ്ടെന്നും വി മുരളീധരൻ കാസർഗോഡ് പ്രതികരിച്ചു.

Story Highlights Union Minister V Muraleedharan said that the Chief Minister’s words reflected that there would be a setback in the elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top