കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ശിവസേനയും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പതിനാറായി. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും കര്‍ഷക റാലികള്‍ നടക്കും.

നാളെ വൈകുന്നേരം മൂന്നുമണി വരെയാണ് കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്. കോണ്‍ഗ്രസ്, ശിവസേന, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങി പതിനാറ് രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതുവരെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.

ഡല്‍ഹിക്ക് ചുറ്റും പ്രക്ഷോഭം നടക്കുന്ന മേഖലകളിലെ നാട്ടുകാരെയും കൂടി ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമിടും. പ്രക്ഷോഭകര്‍ക്കുള്ള ഭക്ഷണം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് സമിതികള്‍. പ്രക്ഷോഭകര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി അനില്‍ വിജ് അറിയിച്ചു. അതേസമയം, ജയ്പൂര്‍-ഡല്‍ഹി ദേശീയപാത വഴി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുമെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് സന്നാഹം ശക്തമാക്കി. അടഞ്ഞു കിടക്കുന്ന സിംഗു അടക്കം അഞ്ച് പ്രധാന അതിര്‍ത്തി മേഖലകളിലും സുരക്ഷ വിന്യാസം വര്‍ധിപ്പിച്ചു.

Story Highlights More political parties, support, Bharat Bandh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top