തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിസ്മയകരമായ മുന്നേറ്റമുണ്ടാകുമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം.പി

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിസ്മയകരമായ മുന്നേറ്റമുണ്ടാകുമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം.പി. സ്വർണക്കടത്ത്, ലഹരിമരുന്ന് കേസുകളും പിൻവാതിൽ നിയമനങ്ങളും സർക്കാരിനെതിരായ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്.

ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാൻ സിപിഐഎമ്മുമായി രാഷ്ട്രീയ അന്തർധാരയുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡി എഫിനെ പിന്തുണച്ചിരുന്നു. പ്രാദേശിക തലത്തിലെ നീക്കുപോക്കറെ രാഷ്ട്രീയ സഖ്യമായി കണക്കാക്കേണ്ടെന്നും എൻ. കെ. പ്രേമചന്ദ്രൻ എറണാകുളത്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top