Advertisement

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

December 7, 2020
Google News 1 minute Read

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യക്ഷ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി സംവരണം ഏര്‍പ്പെടുത്തിയ നടപടി പുനര്‍നിശ്ചയിക്കണമെന്ന് നവംബര്‍ 16 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നാണ് ഹര്‍ജിയിലെ വാദം. കൂടാതെ 55 ശതമാനം അധ്യക്ഷ സംവരണമാണ് ഇപ്പോഴുള്ളത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ സംവരണം 50 ശതമാനത്തില്‍ താഴെയാകുമെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

Story Highlights reservation in local bodies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here