തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ഇന്ന് മുതൽ പ്രചാരണത്തിനിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരിട്ട് ഇറങ്ങും. ഇന്ന് മുതൽ അഞ്ച് ദിവസം മുഖ്യമന്ത്രി പ്രചാരണ രംഗത്തുണ്ടാകും. ഇതിനു പുറമേ ധർമ്മടം മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലും എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കും.
ധർമ്മടം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. വെള്ളിയാഴ്ച മണ്ഡലം ഓഫീസിൽ വെച്ച് മുഖ്യമന്ത്രി പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങാത്തത് മറ്റ് മുന്നണികൾ പ്രചാരണായുധമാക്കിയിരുന്നു.
Story Highlights – Local elections; The Chief Minister will start campaigning from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here