വലിയ അവകാശവാദങ്ങളില്ലാതെയുള്ള കടന്നു വരവ്; രണ്ട് വർഷം പിന്നിട്ട് ട്വന്റിഫോർ

ചെറിയ തുടക്കമായിരുന്നു ട്വന്റിഫോറിന്റേത്. വേരാഴ്ത്തിയവർ ഏറെയുള്ള വാർത്താ ഭൂമികയിലേക്ക് വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയുള്ള കടന്ന് വരവ്. എന്നാൽ നിശ്ചയദാർഢ്യം ഉണ്ടായിരുന്നു വാർത്തയുടെ വലിയ വാതിൽ തുറക്കുമെന്ന്. കാഴ്ചയെ കാലത്തിനൊപ്പം കൂട്ടുമെന്ന്. നിതാന്ത ജാഗ്രതയുണ്ടായിരുന്നു വാസ്തവത്തിനൊപ്പമേ നിൽക്കുയെന്ന്. പുതിയ വാർത്താ സംസ്‌കാരം ഒരുക്കുമെന്ന്. അനുഭവസമ്പത്തിനൊപ്പം ഊർജമുള്ള ഉത്സാഹമുള്ള പുതു തലമുറ സംഘമുമുണ്ടായിരുന്നു. പുതുകാല തുടിപ്പറിഞ്ഞ സാങ്കേതിക സംഘമുണ്ടായിരുന്നു. കൂട്ടിന് ഗവേഷണവും ഗവേഷകരും ഉണ്ടായിരുന്നു. അങ്ങനെയാണ് ട്വന്റിഫോർ നേരിലൂന്നി നാടിന്റെ മിടിപ്പറിഞ്ഞ വാർത്താ സംഘമായത്.

നൂറ്റാണ്ടുകളെക്കാൾ പഴക്കമുള്ള ന്യൂസ് റൂമുകളെക്കാൾ ഒരുപടി മുന്നിൽ 2വയസുള്ള ട്വന്റിഫോർ ഇന്ന് തലയുയർത്തി നിൽക്കുന്നുണ്ട്. വാർത്ത വായിച്ച് അവസാനിപ്പിക്കുന്നതിനപ്പുറം വിശകലന ചർച്ചയ്ക്ക് വയ്ക്കുന്നതരത്തിൽ വാർത്ത അനുഭവമാക്കിമാറ്റുകയായിരുന്നു ട്വന്റി ഫോർ. ഒരു വാർത്താ പ്രഭാതത്തെ മലയാളി ട്വന്റിഫോറിനൊപ്പം വരവേറ്റു ചിന്തിച്ചു. ഗുഡ്‌മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ പ്രേഷക പ്രതീതിയിലും റേറ്റിംഗിലും മുന്നിലേക്ക് കുതിച്ചു. 100 വാർത്തകൾ 30 നിമിഷംകൊണ്ട് അറിയിച്ചു 100ന്യൂസ്. വലിയ വാർത്തകളുടെ വലിയ നേരമായി മാറി ബ്രേക്കിംഗ് അവേഴ്‌സ്. വാർത്തകളുടെ എല്ലാ അടരുകളും ഒറ്റട്രാക്കിലേക്ക് മാറ്റ് ന്യൂസ് ട്രാക്ക്. റൗണ്ട് അപ്പ് അറിയേണ്ടതെല്ലാം ആഴത്തിൽ അരമണിക്കൂറിൽ പ്രേഷകരിലേക്കെത്തി. ചൂടാറാ ചർച്ചകളുടെ നാല് മണി നേരം കണ്ടു. വാർത്താ പകലിനെ അറിയാൻ ഒരൊറ്റ വാർത്താ നേരം അതായിരുന്നു ട്വന്റിഫോർ വാർത്ത. ദിനമത്രയും കണ്ടതും കേട്ടതും കലർപ്പില്ലാതെ ന്യൂസ് നൈറ്റിൽ പ്രേഷകരിലേക്ക് എത്തിച്ചു. എൻകൗണ്ടർ പ്രൈംടൈം ചർച്ചകൾക്ക് പുതുമുഖമേകി. അങ്ങനെ ഇന്ത്യൻ ജനത ടെലിവിഷൻ കണ്ട് തുടങ്ങിയ ഒരു പുലരിയിൽ ഇൻസൈറ്റ് മീഡിയ സിറ്റി അവതരിപ്പിച്ച വാർത്താ ചാനൽ വാർത്താനുഭവത്തിന്റെ പുതുലോകത്തിലേക്ക് മലയാളിയെ കൈപിടിച്ചു നടത്തി. അങ്ങനെ കാഴ്ചയെ കാലത്തിനൊപ്പം കൂട്ടിയ വാർത്താ സംസ്‌കാരം 24 മാസം പൂർത്തിയാക്കുന്നു. യോജിപ്പും വിയോജിപ്പുകളുമായി ഒപ്പം തുടരുക. ട്വന്റിഫോർ ഒപ്പമുണ്ട്.

Story Highlights twenty four 2nd anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top