തെരഞ്ഞെടുപ്പ്; പ്രത്യേക വാഹന പരിശോധനയിൽ രേഖകൾ ഇല്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ രേഖകൾ ഇല്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. മലപ്പുറത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി.

കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി, കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ജവാദ് എന്നിവരെയാണ് കൊണ്ടോട്ടി തുറക്കൽ വച്ച് വാഹനം സഹിതം പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജില്ലയിലേക്ക് ലഹരി വസ്തുക്കളും കള്ളപ്പണവും കടുത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

Story Highlights local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top