Advertisement

സാമൂഹിക പ്രവർത്തകൻ ​ഗൗതം നവ്‌ലാഖയ്ക്ക് കണ്ണട നിഷേധിച്ച് തലോജ ജയിൽ അധികൃതർ

December 8, 2020
Google News 2 minutes Read

എൽഗാർ പരിഷദ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ച് തലോജ ജയിൽ അധികൃതർ. കഴിഞ്ഞ മാസം 27-ാം തീയതി നവ്‌ലാഖയുടെ കണ്ണട നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ കണ്ണട അയച്ചു നൽകിയെങ്കിലും ജയിൽ അധികൃതർ നൽകാൻ തയ്യാറായില്ല.

കണ്ണട നഷ്ടപ്പെട്ട കാര്യം നവ്‌ലാഖ ജയിൽ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഇത് വകവച്ചില്ല. മൂന്ന് ദിവസത്തെ അഭ്യർത്ഥനയ്ക്കൊടുവിലാണ് കണ്ണ‌ട നഷ്ടപ്പെട്ട കാര്യം നവ്‌ലാഖയുടെ ബന്ധുക്കളെ അറിയിച്ചത്. കണ്ണട ജയിലിലേക്ക് അയച്ചാൽ കൈമാറാമെന്ന് അധികൃതർ അറിയിച്ചിരുന്നതായി നവ്‌ലാഖയുടെ പങ്കാളി സാഭാ ഹുസൈൻ പറഞ്ഞു. എന്നാൽ കണ്ണട അദ്ദേഹത്തിന് നൽകാതെ തിരിച്ചയയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് കണ്ണടയില്ലാതെ കാണാൻ സാധിക്കുന്നില്ലെന്നും സാഭാ ഹുസൈൻ പറഞ്ഞു.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് നേരത്തെ തലോജ ജയിൽ അധികൃതർ വെള്ളം കുടിക്കാനുള്ള കപ്പും സ്ട്രോയും നിഷേധിച്ചത് വിവാദമായിരുന്നു. പിന്നീട് കോടതി ഇടപെട്ടതോടെയാണ് സ്റ്റാൻ സ്വാമിക്ക് കപ്പും സ്ട്രോയും നൽകിയത്.

Story Highlights Almost blind activist Gautam Navlakha ‘denied glasses’ in jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here