19
Jan 2022
Wednesday

അവതാര്‍ 2 ചിത്രീകരണം മുതല്‍ ബുറേവി വരെ; രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ട്വന്റിഫോറിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ട്രോള്‍ കഥകള്‍

Augmented reality troll stories of Twentyfournews

വാര്‍ത്താ അവതരണത്തിലെ ദൃശ്യവിസ്മയം കൊണ്ട് മലയാളികളുടെ വാര്‍ത്ത സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച ചാനലാണ് ട്വന്റിഫോര്‍. രണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ജനഹൃദയങ്ങളില്‍ ഒന്നാമതാവുന്നതിന്റെ പിന്നിലെ രഹസ്യം സത്യസന്ധമായ വാര്‍ത്തകളുടെ ദൃശ്യചാരുതയോടെയുള്ള അവതരണം തന്നെയാണ്. മസില്‍ പിടിച്ച് വാര്‍ത്ത വായിക്കുന്ന ന്യൂസ് റൂമുകളെ പ്രക്ഷേകരുടെ ജനകീയ ഇടമാക്കി മാറ്റുന്നതില്‍ ട്വന്റിഫോര്‍ വലിയ പങ്കാണ് വഹിച്ചത്. വാര്‍ത്ത അവതരണത്തിലും സാങ്കേതിക വിദ്യകളിലും ഒട്ടേറെ അനുകരണങ്ങള്‍ പിന്നീട് ഉണ്ടായെങ്കിലും ട്വന്റിഫോര്‍ ജൈത്രയാത്ര തുടരുകയാണ്. എല്ലാ പ്രേക്ഷകരെയും പോലെ ട്വന്റിഫോറിനെ ട്രോളന്‍മാരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട വാര്‍ത്താ ചാനല്‍ ആയി മാറിയ ട്വന്റിഫോറിനെ ട്രോളന്‍മാരും ഏറ്റെടുത്തു. മലയാളം വാര്‍ത്താ ചാനലുകള്‍ അതുവരെ സ്വീകരിച്ച പൊതുശൈലിയില്‍ നിന്ന് വ്യത്യസ്തവും ലളിതവുമായ അവതരണത്തെ പുതുതലമുറ ഏറ്റെടുക്കുകയായിരുന്നു. ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയായിരുന്നു കൂട്ടത്തില്‍ ട്രോളന്മാരുടെ ഇഷ്ട വിഷയം. സാങ്കേതിക വിദ്യകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലുപരി സങ്കീര്‍ണമായ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകും വിധം വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3 ഡി മോഡലും, ഗ്രാഫും ചാര്‍ട്ടുമെല്ലാം അവതരിപ്പിക്കുന്നത്.

അവതാര്‍ 2 ചിത്രീകരിക്കാന്‍ സ്റ്റുഡിയോ വീട്ടുതരണമെന്നും തുടങ്ങി ബുറേവിയുടെ സഞ്ചാര പാതയിലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വരെ എത്തി നില്‍ക്കുന്നു ട്രോളുകള്‍. ട്വന്റിഫോര്‍ ന്യൂസ് സ്റ്റുഡിയോ കാണാനെത്തിയ നാട്ടുകാര്‍ ദിനോസറിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതുമെല്ലാം ട്രോളന്മാര്‍ ഭാവനയില്‍ അവതരിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അവരെ എത്തിക്കുന്നതിനെക്കുറിച്ചും ട്വന്റിഫോര്‍ അവതരിപ്പിച്ച ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അത്തരം ചില ട്രോളുകള്‍ കാണാം…

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രം ഒതുക്കിയപ്പോള്‍ തൃശൂര്‍ പൂരം ട്വന്റിഫോര്‍ സ്റ്റുഡിയോയില്‍ എത്തിച്ചിരുന്നു. ടെലിട്രാന്‍സ്പോര്‍ട്ടിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മേളപ്പെരുമയില്‍ ലോകപ്രശ്സതനായ പെരുവനം കുട്ടന്‍മാരാരും ട്വന്റിഫോര്‍ സ്റ്റുഡിയോ ഫ്ളോറില്‍ എത്തി. ഹോര്‍മുസ് കടലിടുക്കില്‍പ്പെട്ട നാവികരുടെ വിഷയം, കേരളം കണ്ട പ്രളയം, ചന്ദ്രയാന്‍ വിക്ഷേപണം, റഫാല്‍ യുദ്ധ വിമാനം, പുല്‍വാമ പ്രത്യാക്രമണം, തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങി ട്വന്റിഫോര്‍ വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയത്.

ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ടെലി ട്രാന്‍സ്പോര്‍ട്ടിംഗ് സംവിധാനം തുടങ്ങി വിസാര്‍ട്ടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഇടംനേടിയ മലയാളം വാര്‍ത്താ ചാനലാണ് ട്വന്റിഫോര്‍. ഇന്ത്യയിലെയും വിദേശത്തേയും പ്രഗത്ഭരായ വിഷ്വല്‍ ഡിസൈനേഴ്സ് രൂപം കൊടുത്ത രാജ്യത്തെ ആദ്യ വെര്‍ച്വല്‍ സ്റ്റുഡിയോ എന്ന പേരും ട്വന്റിഫോറിന് മാത്രം സ്വന്തമാണ്.

Story Highlights Augmented reality troll stories of Twentyfournews

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top