Advertisement

ന്യൂസിലൻഡിലെ കൂട്ടക്കൊല; പ്രതി മൂന്ന് മാസം ഇന്ത്യയിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്

December 8, 2020
Google News 2 minutes Read

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മസ്ജിദുകളിൽ 51 പേരെ വെടിവച്ചു വീഴ്ത്തിയ കേസിലെ പ്രതി ബ്രന്റൻ ടറാന്റ് മൂന്ന് മാസം ഇന്ത്യയിൽ താമസിച്ചിരുുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. 2016ലാണ് ബ്രന്റൻ ഇന്ത്യയിൽ താമസിച്ചത്. മൂന്ന് മാസം ബ്രന്റൻ ഇന്ത്യയിൽ എന്തു ചെയ്തുവെന്നത് സംബന്ധിച്ച് റിപ്പോർട്ടിലില്ല.

2019 മാര്‍ച്ച് 15നാണ് ന്യൂസിലൻഡിൽ ബ്രന്റന്‍ വെടിവയ്പ് നടത്തിയത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ഏതെങ്കിലും ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധപ്പെട്ടതിനെക്കുറിച്ച് സൂചനയില്ല. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വെബ്‌സൈറ്റുകളും യുട്യൂബ് ചാനലുകളും ബ്രന്റന്‍ കണ്ടിരുന്നു. കൂട്ടക്കൊല നടത്തുന്നതിനു മുൻപ് ബ്രന്റന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് 2019ലാണ് ന്യൂസിന്‍ഡിലേക്ക് എത്തുന്നത്.

ചെറുപ്പം മുതല്‍ വംശീയ വിദ്വേഷ ചിന്തകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. കുടിയേറ്റം പാശ്ചാത്യ ലോകത്തിന് ഭീഷണിയാണെന്ന ചിന്താഗതിക്കാരനാണ് ബ്രന്റൻ. ആക്രമണം നടത്തണമെന്ന് ഉറപ്പിച്ചാണ് ബ്രന്റന്‍ ന്യൂസിലൻഡിൽ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights Christchurch Mosque Shooter Travelled to India Before the Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here