ബ്രേക്ക് ഡാൻസ് അടക്കമുള്ള നാല് ഇനങ്ങൾ 2024ലെ പാരിസ് ഒളിമ്പിക്സിൽ

ബ്രേക്ക് ഡാൻസ് അടക്കമുള്ള നാല് ഇനങ്ങൾ 2024ലെ പാരിസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. പാരിസ് ഒളിമ്പിക്സിൽ സർഫിങ്, സ്‌കേറ്റ് ബോർഡിങ്, സ്പോർട്സ് ക്ലൈംബിങ് എന്നിവയ്ക്കൊപ്പം ബ്രേക്ക്ഡാൻസിങ്ങും ഉൾപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

2024 പാരീസ് ഒളിമ്പിക്സിനെ കൊവിഡാനന്തര ലോകത്തിന് കൂടുതൽ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീർണതയും കുറച്ച് യുവാക്കളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും
തോമസ് ബാച്ച് പറഞ്ഞു.

ആതിഥേയ മേഖലയിലെ ജനപ്രിയ ഇനങ്ങളെ തെരഞ്ഞെടുക്കാൻ ആതിഥേയ നഗരത്തെ അനുവദിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ ചട്ടപ്രകാരമാണ് നീക്കം.

അതേസമയം, 2024ലെ പാരീസ് ഗെയിംസിനുള്ള മൊത്തം അത്‌ലറ്റുകളുടെ എണ്ണം 10,500 ആയി ഐ.ഒ.സി. പരിമിതപ്പെടുത്തി.

Story Highlights Four events, including break dance, will be held at the 2024 Paris Olympics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top