Advertisement

സ്വര്‍ണക്കടത്ത്; ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്, റിമാന്‍ഡ് നീട്ടി

December 8, 2020
Google News 2 minutes Read
Gold smuggling; Customs finds direct link to Shiva Shankar

വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയെ അറിയിച്ചു. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സ്വപ്നയും, സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്കമാക്കി.

കേസില്‍ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചു എന്ന് കസ്റ്റംസ് കോടതി അറിയിച്ചു. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന് സുപ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയതായി കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ ചരിത്രത്തിലില്ലാത്ത തരത്തിലാണ് അന്വേഷണം നടക്കുന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നുള്ള നിലയ്ക്ക് സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ ശിവശങ്കര്‍ സ്വപ്നയുമായി പങ്കിട്ടിരുന്നു. ഇത് ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം ശിവശങ്കറെ വരുന്ന 22 വരെ കോടതി റിമാന്‍ഡ് ചെയ്തു.

Story Highlights Gold smuggling; Customs finds direct link to Shiva Shankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here