കൊയിലാണ്ടിയിൽ പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരായ ​ഗൂണ്ടാ ആക്രമണം; ഒരാൾ പിടിയിൽ

koylandi goonda attack one held

കോഴിക്കോട് കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചവർക്കെതിരെ ​ഗൂണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയിൽ. വധുവിന്റെ അമ്മാവനാണ് പിടിയിലായത്. കൊയിലാണ്ടി നടേരിയിലെ വി.സി കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സിഐ കെ സി സുബാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

നാല് ദിവസം മുൻപാണ് നാടിനെ നടുക്കുന്ന ​ഗൂണ്ടാ ആക്രമണത്തിന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചത്. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് ​പെൺകുട്ടിയുടെ അമ്മാവനെ പ്രകോപിതനാക്കിയത്.

പെൺകുട്ടിയുടെ വീട്ടിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. പെൺകുട്ടിയുടെ ബന്ധുക്കളായ കബീർ, മൻസൂർ എന്നിവരടക്കമുള്ള എട്ടം​ഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.

Read Also : സ്വന്തം വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിൽ സമ്മതം; പ്രശ്നമുണ്ടാക്കിയത് ബന്ധുക്കൾ : ഫർഹാന

വിവാഹത്തിനായി കാറിൽ വരികയായിരുന്ന വധുവിനെയും വരനേയും വഴിയിൽ തടഞ്ഞ് നിർത്തിയാണ് എട്ടം​ഗ ​ഗൂണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോ​ഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടി പരുക്കേൽപ്പിച്ചു.

ഇതിന് പിന്നാലെ ബന്ധുക്കൾക്കെതിരെ യുവതി രം​ഗത്തെത്തി. സ്വന്തം കുടുംബത്തിൽ വാപ്പയും ഉമ്മയും അടക്കം എല്ലാവർക്കും വിവാഹത്തിന് സമ്മതമാണെന്ന് വധു ഫർഹാന പറഞ്ഞു.

Story Highlights koylandi goonda attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top