ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (08-12-2020)

പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; 24.46 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 24.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു.

മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇത്തവണ വോട്ട് ചെയ്യാനാവില്ലാത്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ 7.55 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍ 7.68 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 8.16 ശതമാനവും ആലപ്പുഴ ജില്ലയില്‍ 7.92 ശതമാനവും ഇടുക്കി ജില്ലയില്‍ 7.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.

ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. ആലപ്പുഴ നഗരസഭാ സീ വ്യൂ വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്; 6.08 ശതമാനം

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ശക്തമായ പോളിംഗ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ആദ്യമണിക്കൂറില്‍ 6.08 ശതമാനത്തിലേറെ പോളിംഗ് നടന്നു.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കും: സുരേഷ് ഗോപി എംപി

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി. നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമാണ് സാധ്യതകളുള്ളത്. ബിജെപിക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി എംപി.

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പോളിംഗ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്് നടക്കുന്നത്. അഞ്ചു ജില്ലകളിലായി 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഇതില്‍ 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്ന് പോളിംഗ് ബൂത്തിലെത്തുക 88,26,620 വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; അഞ്ച് ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൃത്യം ഏഴുമണിക്ക് വോട്ടിംഗ് ആരംഭിക്കും.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് ആരംഭിച്ചു

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് ആരംഭിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിട്ടുണ്ട്.

Story Highlights todays headlines 08-12-2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top