നാടിന്റെ ന്യൂസ് ഡെസ്‌കായി…പിറന്നാൾ പുലരിയിൽ ട്വന്റിഫോർ

2018 ഡിസംബർ 8 മലയാളി പുതിയ വാർത്താശീലത്തിലേക്ക് കൺതുറക്കുകയായിരുന്നു. ദൃശ്യഭാഷയുടെ പാരമ്പര്യ വഴക്കങ്ങളെ ട്വന്റിഫോർ വളരെ വേഗം മറികടന്നു. അതി നൂതന സാങ്കേതികയ്‌ക്കൊപ്പം ഗവേഷണാത്മകതയും ഒത്തു ചേർന്നു. വാർത്ത അനുഭവമാകുന്നതെങ്ങനെയെന്ന് മലയാളി അറിയുകയായിരുന്നു. ഓരോ വാർത്തയിലും ഓരോ ജീവിതം കണ്ടു ട്വന്റിഫോർ. അരികു ജീവിതങ്ങളെ ചേർത്ത് പിടിച്ചപ്പോൾ വാർത്ത ഇടപെടലായി മാറി. പ്രേക്ഷകനും അവതാരകനും ഇടയിലുള്ള മറകൾ നീങ്ങുകയായിരുന്നു. സംവാദത്തിന്റെ പുതിയ മുഖം കണ്ടു മലയാളി. ആഘോഷങ്ങളും അന്വേഷണാത്മകതയും കണ്ണീർ കാഴ്ചകളും കൂടുതൽ മലയാളികളും കണ്ടറിഞ്ഞത് ട്വന്റിഫോറിലൂടെ…
മഹാമാരിയുടെ കാലത്ത് ജനപക്ഷം ചേർന്നു നടന്നു ട്വന്റിഫോർ. വാർത്ത വഴികാട്ടിയായി. പരിജയ സമ്പത്തും യുവത്വവും ഒത്ത് ചേരുന്നതാണ് ട്വന്റിഫോറിന്റെ കരുത്ത്. ചടുല വേഗത്തോടെ നാടിന്റെ ന്യൂസ് ഡെസ്‌കായി നമ്മൾ മാറി. വാർത്തയും വിശദ രൂപത്തെ ആളുകളുടെ വിരൽ തുമ്പിൽ എത്തിക്കാൻ ട്വന്റിഫോർന്യൂസ്. കോമും ജൈത്രയാത്ര തുടരുന്നു.
Story Highlights – Twenty-four at the birthday party for the country’s news desk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here