സ്വര്‍ണക്കടത്ത് കേസ്; ഹവാലാ ഓപ്പറേറ്ററെ കൂടി പ്രതിചേര്‍ത്ത് കസ്റ്റംസ്

got proof against high profile people gold smuggling case

സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചുമത്തിയ കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി പ്രതിചേര്‍ത്തു. മംഗലാപുരം രാജേന്ദ്ര പ്രകാശ് പവാറണ് പ്രതി. ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത്.

സ്വര്‍ണ കടത്ത് റാക്കറ്റിന് പിന്നാലെ പ്രധാന ഹവാലാ ഇടപാടുകാരില്‍ ഒരാളാണ് രാജേന്ദ്ര പ്രകാശ് പവാറെന്ന് കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പല തവണ നോട്ടിസ് നല്‍കിയിരുന്നു എന്നാല്‍ ഒരു പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്തത്.

Read Also : കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായിയെന്ന് മൊഴി

ഇതോടെ രാജേന്ദ്ര പ്രകാശ് പവാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ പത്താം പ്രതിയാണ് റബിന്‍സ്. റാക്കറ്റിലെ വിദേശത്തെ സുപ്രധാന കണ്ണിയാണ് റബിന്‍സെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം.

Story Highlights gold smuggling case, hawala, customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top