ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി എഎപി; പൊലീസ് ആക്രമണത്തിന് സഹായം നല്‍കിയെന്നും ആരോപണം

AAP alleges BJP activists attack Delhi Deputy CM's house

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആംആദ്മി പാര്‍ട്ടി. പൊലീസ് ആക്രമണത്തിന് സഹായം നല്‍കിയെന്നും എഎപി ആരോപിച്ചു. മനീഷ് സിസോദിയയുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറുന്ന ദൃശ്യങ്ങളും ആംആദ്മിപാര്‍ട്ടി പുറത്തുവിട്ടു.

അക്രമം നടക്കുമ്പോള്‍ സിസോദിയ വീട്ടിലില്ലായിരുന്നുവെന്നും എന്നാല്‍ സ്ത്രീകള്‍ അടക്കമുള്ള കുടുംബാഗംങ്ങള്‍ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും എഎപി വക്താക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തന്നും ആറ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അപലപിച്ചു.

Story Highlights AAP alleges BJP activists attack Delhi Deputy CM’s house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top