കൊച്ചി കോർപറേഷനിൽ കള്ളവോട്ട് ചെയ്തതായി പരാതി

cochin corporation 16 ward fake vote

കൊച്ച കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്.

ഇന്ന് ഉച്ചയോടെയാണ് കൊച്ചി കോർപറേഷനിലെ 16-ാം ഡിവിഷനിൽ കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്. ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടർ ബൂത്തിൽ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നിൽക്കുകയാണ് അജിത്ത്.

അതേസമയം, എറണാകുളത്ത് പോളിം​ഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിലെ പോളിംഗ് ശതമാനം -70 .02 %

വയനാട്- 73.1 %

പാലക്കാട് – 71.17 %

തൃശൂർ 69. O2 %

എറണാകുളം 70.16 %

കോട്ടയം 68.49%

Story Highlights cochin corporation 16 ward fake vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top