നാലു മണിക്കൂറിന് ശേഷം പെരുമ്പാവൂർ മുടക്കുഴ 13-ാം വാർഡിലെ വോട്ടിംഗ് പുനരാരംഭിച്ചു

പെരുമ്പാവൂർ മുടക്കുഴ 13-ാം വാർഡിലെ ബൂത്തിൽ നാലു മണിക്കൂറിന് ശേഷം വോട്ടിംഗ് പുനരാരംഭിച്ചു. വോട്ടിംഗ് മെഷിൻ തകരാറിലായതിനെ തുടർന്ന് പോളിംഗ് തടസപ്പെട്ടിരുന്നു. ബ്ലോക്ക് ഡിവിഷനിലേക്കുള്ള മെഷിനാണ് തകരാർ സംഭവിച്ചത്. ആകെ 8 പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു തകരാർ.

തുടർന്ന് മെഷിൻ മാറ്റി കൊണ്ടുവന്നെങ്കിലും അതും തകരാറിലാവുകയായിരുന്നു. നിരവധി പേർ വോട്ട് ചെയ്യാതെ മടങ്ങിയ സാഹചര്യമുണ്ടായി. തുടർന്ന് മൂന്നാമത്തെ വോട്ടിംഗ് മെഷീൻ എത്തിച്ചാണ് പോളിംഗ് പുനരാരംഭിച്ചത്. വൈകിട്ട് 6 മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകും.

Story Highlights Four hours later, voting resumed in the 13th ward of Perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top