സഞ്ജു മികച്ച താരം; പിഴവുകൾ തിരുത്തി തിരികെവരും: ഹർഭജൻ സിംഗ്

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കളിച്ച മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യൻ താരം ഹർഭജൻ സിംഗ്. സഞ്ജു കഴിവുള്ള താരമാണെന്നും പിഴവുകൾ തിരുത്തി തിരികെവരുമെന്നും ഹർഭജൻ പറഞ്ഞു. ഓസീസിനെതിരെ മൂന്ന് ടി-20കളിൽ കളത്തിലിറങ്ങിയ സഞ്ജു അത്ര മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നില്ല. ഇതേ തുടർന്ന് താരത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. ഇതിനു പിന്നാലെയാണ് ഹർഭജൻ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.
Read Also : സഞ്ജു പോര; സാഹ പരിശീലന മത്സരത്തിൽ ഡക്ക്: പന്തിനെ കളിപ്പിക്കണം: ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ
“സഞ്ജു രാജ്യാന്തര കരിയറിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ പരമ്പര മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കാൻ ഇനിയും സമയമുണ്ട്. അദ്ദേഹത്തിന് പ്രതിഭയുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഈ താരങ്ങളൊക്കെത്തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി. പിഴവുകൾ വരുത്തിയില്ലെങ്കിൽ അവരെങ്ങനെ പഠിക്കും? സഞ്ജു സാംസണിന്റെ കഴിവ് പരിഗണിച്ചാൽ അദ്ദേഹം ഈ പിഴവുകളെല്ലാം തിരുത്തി കൂടുതൽ മികച്ച താരമായി തിരികെ വരുമെന്ന് സഞ്ജു പിഴവുകളിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനം കൈയടക്കുമെന്ന് തീർച്ചയാണ്. കാരണം, നാലാം നമ്പർ എന്നത് ഏതൊരു ടീമിലെയും പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ബാറ്റു ചെയ്യാൻ അവസരം ലഭിച്ചാൽ അത് മുതലാക്കാൻ ശ്രമിക്കുക. ഇത്തവണ അതിനു കഴിഞ്ഞില്ലെങ്കിൽക്കൂടി അടുത്ത പരമ്പരയിൽ കൂടുതൽ തയാറെടുപ്പുമായി വന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജു ശ്രദ്ധിക്കണം.”- ഹർഭജൻ പറഞ്ഞു.
പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 48 റൺസ് മാത്രമാണ് സഞ്ജുവിനു നേടാനായത്. 23, 15, 10 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോറുകൾ. ഈ പരമ്പരയിൽ അത്ര മികച്ച പ്രകടനമല്ല നടത്തിയതെങ്കിലും അടുത്ത പരമ്പരയിലും താരത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.
Story Highlights – harbhajan singh praises sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here