സഞ്ജു പോര; സാഹ പരിശീലന മത്സരത്തിൽ ഡക്ക്: പന്തിനെ കളിപ്പിക്കണം: ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ

pant sanju parth jindal

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തെന്ന് ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർത്ഥ് ജിൻഡാൽ. ടി-20 മത്സരങ്ങളിൽ സഞ്ജുവിൻ്റെ പ്രകടനം മികച്ചതായിരുന്നില്ല എന്നും പരിശീലന മത്സരത്തിൽ വൃദ്ധിമാൻ സാഹ പൂജ്യത്തിനു പുറത്തായെന്നും ജിൻഡാൽ പറഞ്ഞു. അതുകൊണ്ട് തന്നെ പന്തിനെ ടീമിൽ കളിപ്പിക്കണമെന്നും ജിൻഡാൽ കൂട്ടിച്ചേർത്തു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ജിൻഡാലിൻ്റെ അഭിപ്രായ പ്രകടനം.

‘എന്റെ അഭിപ്രായത്തിൽ സഞ്ജു വേണ്ടത്ര ശോഭിക്കുന്നില്ല. സാഹ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഋഷഭ് പന്തിന് വഴിയൊരുങ്ങുന്നു എന്നല്ലേ അതിന്റെ അർഥം? നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പന്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇടംകയ്യൻ ബാറ്റ്സ്മാനാണെന്നത് പന്തിന് അനുകൂല ഘടകമാണ്. മാത്രമല്ല, അഞ്ചാം നമ്പറിൽ കളിപ്പിക്കാൻ സ്വാഭാവിക ചോയ്സ് കൂടിയാണ് പന്ത്. അവസരം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.’ ജിൻഡാൽ ട്വീറ്റ് ചെയ്തു.

എംഎസ് ധോണിക്ക് പിൻഗാമി എന്ന നിലയിൽ മൂന്ന് ഫോർമാറ്റുകളിലെയും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്ത് ഫോം നഷ്ടപ്പെട്ടാണ് പുറത്തായത്. ലോകകപ്പിനു പിന്നാലെ ലോകേഷ് രാഹുൽ പന്തിനെ മറികടന്ന് പരിമിത ഓവർ മത്സരങ്ങളിൽ ഗ്ലൗ അണിയുകയും ചെയ്തു. രാഹുലിനു ബാക്കപ്പായി സെലക്ടർമാർ പരിഗണിച്ചത് മലയാളി താരം സഞ്ജു സാംസണിനെയാണ്. ടെസ്റ്റ് സ്ക്വാഡിൽ പന്ത് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യ പരിശീലന മത്സരത്തിൽ സാഹയാണ് വിക്കറ്റ് സംരക്ഷിച്ചത്.

Story Highlights rishabh pant should be in the team instead of sanju samson says dc owner parth jindal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top