ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; കേന്ദ്ര സർക്കാരിനെതിരെ ഐഎംഎ; നാളെ പണിമുടക്ക്

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധനെതിരെ
ഐഎംഎ സംസ്ഥാന ഘടകം. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയത് ആധുനിക വൈദ്യത്തെ തകർത്ത് ആയുർവേദത്തെ പ്രതിഷ്ഠിക്കുന്നതിനുള്ള
കേന്ദ്ര സർക്കാരിൻ്റെ പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണെന്ന് ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ.പി.റ്റി.സക്കറിയാസ് തിരുവനന്തപുരത്ത് പറഞ്ഞു.
ഇഎൻടി സ്പെഷ്യലിസ്റ്റായ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുൻഗണന മാറിപ്പോയെന്നും വിമർശിച്ചു. ഡോക്ടറായി ഇരിക്കുന്നതിനേക്കാൾ ഡൽഹി മുഖ്യമന്ത്രിയാവുന്നതിലാണ് ഡോ.ഹർഷ വർധന് താത്പര്യമെന്നും ഐഎംഎ പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഐഎംഎ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പണിമുടക്ക്. അത്യാഹിത കേസുകളും, കൊവിഡ് സംബന്ധിച്ച പരിശോധനകളും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Story Highlights – ima strike tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here