ഓസീസ് പര്യടനത്തിൽ ഹർദ്ദിക്കിനെയും നടരാജനെയും ടീമിലെടുക്കുന്നതിൽ സെലക്ടർമാർ രണ്ട് പക്ഷത്തായിരുന്നു എന്ന് റിപ്പോർട്ട്

Hardik Pandya T Natarajan

ഹർദ്ദിക് പാണ്ഡ്യയെയും ടി നടരാജനെയും ഓസീസ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ രണ്ട് പക്ഷത്തായിരുന്നു എന്ന് റിപ്പോർട്ട്. പാണ്ഡ്യ പന്തെറിയാത്തതു കൊണ്ട് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തണോ എന്നതിൽ തർക്കമുണ്ടായിരുന്നു എന്നും ഏകദിനത്തിലെ പ്രകടനം കണ്ടതിനെ തുടർന്ന് ടി-20യിൽ നടരാജനെ ഉൾപ്പെടുത്തണോ എന്നതിൽ സെലക്ടർമാർക്ക് സംശയമുണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ട്.

Read Also : ‘നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക്’; നടരാജനെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

“പന്തെറിയാത്തതു കൊണ്ട് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടെന്ന് ചില സെലക്ടർമാരെങ്കിലും കരുതിയിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ഫോം അവർക്ക് കാണാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഏറെ സംസാരിക്കേണ്ടി വന്നു. പന്തെറിയാൻ കഴിഞ്ഞാലും ഇല്ലെങ്കിലും പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പാണ്ഡ്യയെ മാറ്റിനിർത്താനാവില്ല. നടരാജൻ കളിച്ച ഏകദിനത്തിൽ 70 റൺസ് വഴങ്ങിയിരുന്നു. പക്ഷേ, നെറ്റ്സിൽ പന്തെറിയുന്നത് കണ്ട അദ്ദേഹം ടി-20 ടീമിലുണ്ടാവുമെന്ന് ഉറപ്പായി. ആദ്യ ടി-20യിൽ മിച്ചൽ സ്റ്റാർക്കിൻ്റെ വിക്കറ്റ് എടുത്തതോടെ നടരാജനു മേലുള്ള സംശയങ്ങൾ മാറി.”- സെലക്ടർമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ട് താരങ്ങളായിരുന്നു ഹർദ്ദിക്കും നടരാജനും. ഹർദ്ദിക് പാണ്ഡ്യ ആയിരുന്നു പരമ്പരയിലെ താരം. എന്നാൽ പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ നടരാജന് ഹർദ്ദിക് പുരസ്കാരം നടരാജനു കൈമാറിയിരുന്നു.

Story Highlights Indian selectors were in two minds before picking Hardik Pandya and T Natarajan for Australia tour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top