അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലേക്ക്. ഈ മാസം 19, 20 തിയതികളിലായിരിക്കും സന്ദര്‍ശനം. പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലാണ് അമിത് ഷായുടെ സന്ദര്‍ശനം.
Read Also : കർഷക സംഘടനകളുമായി അമിത് ഷാ നടത്തിയ ചർച്ച പരാജയം
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് എതിരായ ആക്രമണം ഉണ്ടായ വിഷയത്തില്‍ അസാധാരണമായ നടപടിക്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. ആഭ്യന്തരമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ടിടപെടുകയും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പകര്‍ച്ച വ്യാധി നിയമത്തെ കൂടി ഉപയോഗപ്പെടുത്തി നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം. ഗവര്‍ണറോട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുള്ളത് ഈ സാഹചര്യത്തിലാണ്.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ കേന്ദ്രസേനാ വിന്യാസം നടത്താനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവന നടത്തിയത്. കേന്ദ്രസേനാ വിന്യാസം ഉണ്ടായാല്‍ ശക്തമായി ചെറുക്കും എന്നാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ഡയമണ്ട് ഹാര്‍ബര്‍ നേര്‍ത്ത് പര്‍ഗാന, മാള്‍ഡ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും തൃണമൂല്‍- ബിജെപി സംഘര്‍ഷങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights – amit shah, west bengal, mamta banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here