വീണ്ടു ലോഹത്തൂൺ; ഇത്തവണ പൊങ്ങിയത് രണ്ടെണ്ണം !

monolith spotted at poland

വീണ്ടും ലോഹത്തൂൺ വാർത്തകളിൽ നിറയുന്നു. ഇത്തവണ പോളണ്ടിലാണ് ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്. പതിവ് രീതിയനുസരിച്ച് ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ഒരെണ്ണമാണ് ഉയരുന്നതെങ്കിൽ ഇത്തവണ രണ്ടെണ്ണമാണ് പൊങ്ങിയത്. പോളണ്ടിലാണ് സംഭവം.

കെൽസിയിലെ ദക്ഷിണ മേഖലയിലാണ് പോളണ്ടിൽ ഉയർന്ന ആദ്യത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്. രണ്ടാമത്തെ ലോഹത്തൂൺ വാർസോയിലെ വിസ്തുല നദീ തീരത്താണ് പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം ഒൻപതോളം രാജ്യത്തിൽ കണ്ടുവരുന്ന നി​ഗൂഡതയ്ക്കാണ് നിലവിൽ പോളണ്ടും സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച രാവിലെയാണ് കെൽസിയിൽ 9 അടി ഉയരമുള്ള ലോഹത്തൂൺ കണ്ടെത്തിയത്. അന്ന് ഉച്ചയ്ക്ക് തന്നെയാണ്നെ വിസ്തുല നദിക്കരയിലും ലോഹത്തൂൺ കണ്ടെത്തുന്നത്.

അതിനിടെ ലോകത്തിൻ്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട നിഗൂഢമായ ലോഹത്തൂണുകൾക്ക് പിന്നിൽ ഒരു സംഘം കലാകാരന്മാരെന്ന് അഭ്യൂഹം പ്രചരിച്ചു. ദി മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലെ ചില പോസ്റ്റുകളാണ് ഇത്തരം ഒരു അഭ്യൂഹം ഉയരാനുള്ള കാരണം.ഇവരുടെ ഇൻസ്റ്റഗ്രാം പെജിൽ തുടർച്ചയായി ഈ ലോഹത്തൂണുകളുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ വില്പനയ്ക്കും വെച്ചിരുന്നു. ഇതിനു പിന്നാലെ നിങ്ങളാണോ നിഗൂഢത്തൂണുകൾക്ക് പിന്നിൽ എന്ന് ചിലർ ചോദിച്ചു. ‘നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അത് ശരിയായിരിക്കാം’ എന്നാണ് ഇവർ ആ ചോദ്യത്തിനു മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് ഇത്തരം ഒരു അഭ്യൂഹം ഉയർന്നത്.

നവംബർ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലായി തിളങ്ങുന്ന ലോഹത്തൂണുകൾ മുളച്ച് തുടങ്ങിയത്. ആദ്യം പ്രത്യക്ഷപ്പെട്ടത് യൂടായിലായിരുന്നു. ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കു ശേഷം യൂടായിൽ നിന്ന് തൂൺ അപ്രത്യക്ഷമായി. അതിനു തൊട്ടടുത്ത ദിവസം റൊമാനിയയിൽ തൂൺ പൊങ്ങി. യൂടായ്ക്കും റൊമാനിയയ്ക്കും പിന്നാലെ കാലിഫോർണിയയിലും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു. തുടർന്ന് പിറ്റ്സ്ബർ​ഗിലും കൊളംബിയയിലും ലോഹത്തൂൺ കണ്ടു.

Story Highlights monolith spotted at poland

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top