പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊലീസ് കസ്റ്റഡി എതിര്‍ത്ത് വി.കെ. ഇബ്രാഹിംകുഞ്ഞ്

v.k. ibrahim kunju

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊലീസ് കസ്റ്റഡി എതിര്‍ത്ത് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. എന്നാല്‍ ജാമ്യം നേടി പുറത്ത് പോകുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ തെരഞ്ഞെടുത്ത ആശുപത്രിയില്‍ തുടരാമല്ലോ എന്നും കോടതി ചോദിച്ചു. വാങ്ങാത്ത പണം വാങ്ങിയെന്ന് സമ്മതിക്കാന്‍ സമ്മര്‍ദ്ദമെന്നാണ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ജാമ്യഹര്‍ജി വേഗം പരിഗണിക്കണമെന്നും ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിനു ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights vk ibrahim kunju opposes police custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top