ആത്മസംഘര്‍ഷങ്ങളെ ചലച്ചിത്ര ഫ്രെയിമുകളില്‍ നിറച്ച മഹാമാന്ത്രികന്‍; കിം

World famous film director Kim Ki Dook has passed away

ജീവിതങ്ങളിലെ ആത്മസംഘര്‍ഷങ്ങളെ ചലച്ചിത്ര ഫ്രെയിമുകളില്‍ നിറച്ച മാന്ത്രികനായിരുന്നു കിം കി ഡുക്ക്.
ലോകസിനിമയില്‍ ഇത്രമാത്രം കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ വരച്ച് കാട്ടിയ കലാകാരന്‍മാര്‍ ഇല്ലെന്ന് തന്നെ പറയാം. 2020 ന്റെയും കൊവിഡ് മഹാമാരിയുടെയും തീരാനഷ്ടങ്ങളുടെ പട്ടികയിലേക്ക് കിമ്മിന്റെ പേര് കൂടി എഴുതി ചേര്‍ക്കേണ്ട വരുമ്പോള്‍ ലോകസിനിമയില്‍ ആ വിടവ് നികത്താനാവാതെ നിലനില്‍ക്കും. സിനിമ ആസ്വദിക്കുന്ന എല്ലാവര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു കിം. ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്.

വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായിരുന്നു കിം ചിത്രങ്ങളുടെ പ്രത്യേകത. ലോകത്ത് എല്ലാ ചലച്ചിത്രമേളകള്‍ക്കും കിമ്മിന്റെ ചിത്രങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. 1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതല്‍ ’93 വരെ അദ്ദേഹം പാരീസില്‍ ഫൈന്‍ ആര്‍ട്‌സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995-ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിത്തിരിവായി. തൊട്ടടുത്ത വര്‍ഷം ക്രോക്കോഡില്‍ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവില്‍ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. 2004-ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി- സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു. സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, ടൈം, (സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിങ് ), വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്‌കേജ് ഇന്‍, റിയല്‍ ഫിക്ഷന്‍, ഠവല കഹെല, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ്, ദി ബോ, ബ്രീത്ത്, ഡ്രീം, പിയാത്ത, മോബിയസ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Story Highlights World famous film director Kim Ki Dook has passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top