Advertisement

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കടുപ്പിച്ച് കർഷകർ; ഡിസംബർ 14ന് നിരാഹാര സമരം

December 12, 2020
Google News 2 minutes Read

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കടുപ്പിച്ച് കർഷകർ. ഡിസംബർ പതിനാലിന് നിരാഹാര സമരം നടത്താനാണ് തീരുമാനം. കർഷക യൂണിയൻ നേതാക്കളായിരിക്കും നിരാഹാരമിരിക്കുക. യൂണിയൻ നേതാവ് കമൽ പ്രീത് സിം​ഗ് പന്നുവാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമായിരിക്കും. കര്‍ഷക സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കര്‍ഷകര്‍ക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തി. എന്നാല്‍ തങ്ങള്‍ സമാധാനപരമായി സമരത്തെ വിജയത്തിലേക്ക് എത്തിക്കുമെന്നും കമൽ പ്രീത് സിം​ഗ് പന്നു കൂട്ടിച്ചേർത്തു.

Story Highlights Farmers’ protest to intensify; leaders to sit on hunger strike from Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here