സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെതിരെ രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ എം ശിവശങ്കറിനെതിരെ രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ അറസ്റ്റിലായി ഈ മാസം 29 ന് 60 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി. അതേ സമയം, കള്ളപ്പണം, ബിനാമി ഇടപാടുകളിൽ ശിവശങ്കറിനെതിരെ അന്വേഷണം തുടർന്ന ശേഷം അഡീഷൺ കുറ്റപത്രംസമർപ്പിക്കാനും തീരുമാനമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രം ആണിത്.

ഈ മാസം29 ന് ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയാകും. അതിന് മുൻപ് കുറ്റപത്രം നൽകിയില്ലെങ്കിൽഅദ്ദേഹത്തിന് കോടതിയിൽ നിന്ന് സ്വാഭാവിക ജാമ്യം നേടാം. ഈ സാഹചര്യം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ പ്രാഥമിക കുറ്റപത്രം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിക്കും.

അതേസമയം, ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ അദ്ദേഹത്തിനെതിരെ അന്വേഷണം തുടരും. ഇ- മൊബിലിറ്റി, സ്മാർട് സിറ്റി, ടോറൻസ് ഡൗൺ ടൗൺ, കെ ഫോൺ തുടങ്ങിയസർക്കാർ പദ്ധതികളുടെമറവിലും കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഈ പദ്ധതികളുടെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ട് ഇ.ഡി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നെങ്കിലും ഒരു മാസം പിന്നിട്ടെങ്കിലും ഇത് വരെയും വിവരങ്ങൾ കൈമാറിയിട്ടില്ല. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലുംശിവശങ്കറിനെതിരെ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights Gold smuggling case; A chargesheet will be filed against M Shivashankar within two weeks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top