തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോട്ട് സുരക്ഷാ നടപടികള്‍ ശക്തമാക്കി

kasargod territory

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലാ അതിര്‍ത്തി മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ചൂട് മലബാറിലെ നാല് ജില്ലകളിലേക്ക് ചുരുങ്ങിയതോടെ പ്രചാരണരംഗം വീറും വാശിയും നിറഞ്ഞതായി. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ചോദിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥികളും മുന്നണികളും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് ജില്ലയിലെ 134 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും

ഒന്നാം ഘട്ട വോട്ടെടുപ്പും രണ്ടാം ഘട്ടവും കഴിഞ്ഞതോടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനൊപ്പം അവസാനദിനങ്ങളില്‍ വാഹനങ്ങളിലും പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍.

ഗൃഹസമ്പര്‍ക്കങ്ങളും കുടുംബയോഗങ്ങളുമാണ് മുന്നണികളുടെ പ്രധാന പ്രചാരണായുധം. ഓരോ വാര്‍ഡിലും ചെറുസംഘങ്ങളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകളും സജീവമാണ്. കൂടെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യവുമുണ്ട്.

Story Highlights kasargod, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top