തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തും : മുഖ്യമന്ത്രി

ldf will win in local body election says cm

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സർക്കാർ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമാണ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശം നിറവേറ്റുന്ന സർക്കാരാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് കണക്കുകൾ വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാർത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. വികസനത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസികളെ കുറിച്ച് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായത്. സർക്കാർ പദ്ധതികൾ തകർക്കലാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights ldf will win in local body election says cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top