രജനി കാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രജനി കാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയെ കൂടാതെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവും താരത്തിന് ആശംസകൾ നേർന്നിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി താരത്തിന് ആശംസകൾ നേർന്നത്.

അതേസമയം, പ്രിയതാരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രജനികാന്തിന്റെ ചെന്നൈയിലെ വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. ഡിസംബർ 31 നാണ് രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനത്തെപ്പറ്റിയുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

Story Highlights PM wishes Rajinikanth a happy birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top