പി വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് പരാജയഭീതി മൂലം: മന്ത്രി കെ ടി ജലീല്‍

Minister KT Jaleel will be questioned by Customs today

പി വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ തടഞ്ഞത് പരാജയഭീതിമൂലമെന്ന് മന്ത്രി കെ ടി ജലീല്‍ ട്വന്റിഫോറിനോട്. എല്‍ഡിഎഫ് ആ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. തനിക്കും സമാനമായ സാഹചര്യം ഇന്നലെ ഉണ്ടായതായി മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നും വില പോയില്ലെന്നും കെ ടി ജലീല്‍ തീരൂരില്‍ പറഞ്ഞു.

Read Also : ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍

അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് പറഞ്ഞു.

അര്‍ധരാത്രിയോടെ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വധഭീഷണിയുണ്ടെന്നും സംഘര്‍ഷത്തിന് പിന്നില്‍ ആര്യാടന്‍ കുടുംബമാണെന്നും അന്‍വര്‍ എംഎല്‍എ ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights p v anwar mla, k t jaleel mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top