ക്യാംമ്പസ് ഫ്രണ്ട് നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ക്യാംമ്പസ് ഫ്രണ്ട് നേതാവിനെ തിരുവനന്തപുരത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

മസ്‌കറ്റിൽ നിന്ന് തിരികെ വരുംവഴിയായിരുന്നു അറസ്റ്റ്. റൗഫിനെതിരേ യു.പി പൊലീസ് കേസെടുക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ അറസ്റ്റെന്നാണ് സൂചന.

Story Highlights The Campus Front leader was arrested by the Enforcement Directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top