Advertisement

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്ത് നൽകും

December 12, 2020
Google News 2 minutes Read
will send letter to pm against central agency

കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ സർക്കാർ ​ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ പദ്ധതികൾ അട്ടിമറിക്കുകയാണ് ഏജൻസികളുടെ ലക്ഷ്യമെന്നും ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി പറഞ്ഞു.

ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി നീക്കം നടക്കുന്നുണ്ട്. കോടികൾ നൽകി ഭരണം അട്ടിമറിക്കുമ്പോൾ അന്വേഷണമില്ല. കേന്ദ്ര ഏജൻസികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. കോൺഗ്രസ് നേതാക്കളെ ഇ.ഡി വേട്ടയാടി. അഹമ്മദ് പട്ടേൽ മുതൽ ചിദംബരം വരെ വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. സോണിയാ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി, രാഹുൽ ​ഗാന്ധി, റോബേർട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജൻസികളാൽ മുറിവേറ്റവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ബിജെപിയിൽ എത്തുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളും അവരുടെ കേസുകളും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാർക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാർ ബിജെപിയിൽ എത്തിയാൽ കേസില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights will send letter to pm against central agency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here