Advertisement

കർഷക സമരത്തിന് പിന്തുണയുമായി ഒൻപതുവയസുകാരി

December 13, 2020
Google News 1 minute Read

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഒൻപതുവയസുകാരി. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ലോകത്തെമ്പാടുമുളള കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകര്‍ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറഞ്ഞു. തന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ലെന്നും ലിസിപ്രിയ ട്വിറ്ററിൽ കുറിച്ചു.

അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച, മറ്റുളള കാലാവസ്ഥാവ്യതിയാനങ്ങൾ, ചുഴലിക്കാറ്റ്, വെട്ടുകിളികളുടെ ആക്രമണം തുടങ്ങിയവ കർഷകരുടെ വിളകളെ നശിപ്പിക്കുന്നു. ആയിരക്കണക്കിന് കർഷകരാണ് വർഷം തോറും മരിക്കുന്നത്. കർഷകരുടെ ശബ്ദം കേൾക്കാൻ നേതാക്കൾ തയ്യാറാകണമെന്നും ലിസിപ്രിയ പറഞ്ഞു. സിം​ഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ലിസിപ്രിയ പങ്കുവച്ചു.

Story Highlights 9-Year-Old Climate Activist Joins Farmer Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here