കൊട്ടിയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച 93കാരൻ അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 93 കാരനെ പോക്സോ വകുപ്പു ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂർ കുന്നുവിള വീട്ടിൽ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.

കൊവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. അന്യജില്ലയിൽ താമസിക്കുന്ന. മാതാവിന്റെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടർന്ന് മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകി. അതോടെയാണ് കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights Child rape, pocso, arrest, Kottiyam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top