ക്രിസ്മസിന്റെ വരവ് അറിയിച്ച് തലസ്ഥാന നഗരത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ

ക്രിസ്മസിന്റെ വരവ് അറിയിച്ച് തലസ്ഥാന നഗരത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മെലോഡിയ കോറൽഫ്രട്ടേണിറ്റി ക്രിസ്മസ് സായാഹ്ന ആഘോഷം നടത്തി. കൊവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള ധനസഹായവും വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

കൊവിഡ് കാലം ആലോഷങ്ങൾക്ക് ഉചിതമല്ലെങ്കിലും കഴിഞ്ഞ എട്ട് വർഷമായി നടത്തുന്ന ക്രിസ്മസ് സായാഹ്ന ആഘോഷവും ധനസഹായ വിതരണവും ഇത്തവണയും മെലോഡിയ മുടക്കിയില്ല. വിപുലമായ ചടങ്ങായി നടത്തിയിരുന്ന ആഘോഷങ്ങൾ ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈനായാണ് നടന്നത്. പ്രശസ്ത സാഹിത്യകാരൻ സക്കറിയ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലം കഴിഞ്ഞുള്ള പുതുവർഷത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സക്കറിയ പരിപാചി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

സംവിധായകൻ ബ്ലെസി ക്രിസ്മസ് സന്ദേശം നൽകി. കൊവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള ധനസഹായവും വിതരണം ചെയ്തു. തുടർന്ന് മെലോഡിയയുടെ ക്രിസ്മസ് ഗാനങ്ങളുടെ അവതരണവും നടന്നു. മെലോഡിയ പ്രസിഡന്റ് മരിയ ഉമ്മൻ, സംഗീത സംവിധായകൻ ഇഷാൻ ദേവ് , അഖിലാ ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights A group of artists in the capital city announcing the arrival of Christmas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top