Advertisement

ഈ മാസം അവസാനം വാക്സിൻ അനുമതി; ജനുവരിയിൽ വാക്സിൻ വിതരണം; ഒക്ടബറോടെ സാധാരണ ജീവിതം : അദർ പൂനവാല

December 13, 2020
Google News 2 minutes Read
can immunize india within October says adar poonawalla

ഈ മാസം അവസാനത്തോടെ വാക്സിന് അടിയന്തര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല. അടുത്ത മാസം ജനുവരിയിൽ വാക്സിൻ വിതരണം ആരംഭിക്കുമെന്നും 2021 ഒക്ടോബറോടെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്സിൻ വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡിസംബർ അവസാനത്തോടെ അടിയന്തര ഉപയോ​ഗത്തിനുള്ള അനുമതി മാത്രമേ ലഭിക്കുകയുള്ളുവെന്നും, പൊതുവിതരണത്തിനുള്ള അനുമതി വൈകുമെന്നും പൂനവാല പറഞ്ഞു. അധികൃതർ അനുമതി നൽകിയാൽ ജുനവരിയിൽ വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 20% ജനങ്ങൾക്ക് വാക്സിൻ ലഭ്യമായാൽ അത് കൊണ്ടുവരുന്ന മാറ്റവും ആത്മവിശ്വാസവും കാണാൻ സാധിക്കുമെന്നും സെപ്റ്റംബർ-ഒക്ടോബറോടെ എല്ലാവർക്കും വാക്സിൻ നൽകി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിവിടാൻ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു.

സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി സേഫ്റ്റി ഡേറ്റ സംബന്ധിച്ച ചില രേഖകൾ കൂടി ഹാജരാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും അനുമതി നൽകുകയുള്ളു.

Story Highlights can immunize india within October says adar poonawalla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here