ഇരട്ട റേഷൻ കാർഡ്; ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഉടമകൾ ഉള്ളതായി കണ്ടെത്തി

കേരള- തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ ഇരട്ട റേഷൻ കാർഡും വിവാദത്തിൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഇരട്ട റേഷൻ കാർഡ് ഉടമകൾ.കേരളത്തിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായാണ് ഇരട്ട റേഷൻ കാർഡുകൾ കണ്ടെത്തിയത്.
ജില്ലയിൽ കേരള- തമിഴ്‌നാട് അതിർത്തി പ്രദേശത്തെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000 പേർക്ക് കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും, കർണാടകയിലും, ആന്ധ്രയിലും ഇരട്ട റേഷൻ കാർഡുകൾ ഉള്ളതായാണ് കണ്ടെത്തൽ . കേരളത്തിലും തമിഴ് നാട്ടിലും റേഷൻ കാർഡുള്ള 2500 ഉപഭോക്താക്കളെ ഉടുമ്പൻചോല താലൂക്കിൽ മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഇവർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന റേഷൻകടകൾ മുഖാന്തിരം നോട്ടിസ് അയച്ച് റേഷൻ കാർഡ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി.
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകൾ ആധാറുമായി കാർഡ് ലിങ്ക് ചെയ്യുന്ന നടപടികൾ പുരോഗമിച്ച് വരികയാണ്. ആധാർ ലിങ്കിങ് നടന്നപ്പോഴാണ് ഇരട്ട റേഷൻ കാർഡ് ഉടമകളെ കണ്ടെത്തിയത്.ഇവരുടെ പട്ടിക തയാറാക്കിയ ശേഷം ഇരട്ട റേഷൻ കാർഡുള്ളവർക്ക് നോട്ടിസ് നൽകുന്ന നടപടിക്രമങ്ങൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു.
Story Highlights – Dual ration card; It was found that there are more than 5000 owners in 3 taluks of Idukki district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here